ഡിസിസി കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അന്തരിച്ചു.

വീട്ടില്‍ കുഴഞ്ഞു വീണ വിനോദിനെ മാവുങ്കാല്‍ സജ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സജ്ജീവനി ആശുപത്രിയില്‍ .

വിനോദ് കുമാര്‍ പള്ളയില്‍ വീട്(49)
കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ത്ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവ്. തന്റെ കലാലയ കാലഘട്ടം നെഹ്‌റു കോളേജ് യൂണിയന്‍ കൗസിലര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഇടക്കാലത് കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ ചുമതലകൂടി വഹിച്ചിരുന്നു.പിന്നീട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റ്, പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും,മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ( ഐ.എന്‍.ടി.യു.സി) ജില്ല പ്രസിഡന്റ് കൂടിയാണ്. മികച്ച രാഷ്ട്രീയ പ്രാസംഗികന്‍ കൂടിയായ വിനോദ് പൊതുപരിപാടികളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് മരണം കവര്‍ന്നത്.അവിവാഹിതനാണ്. പുല്ലൂര്‍ വടക്കന്മാരന്‍ വീട് ഇ.പി.കുഞ്ഞികണ്ണന്‍ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ മനോജ്.പി.വി (കര്‍ണ്ണാടക ബാങ്ക് മാനേജര്‍ മംഗലാപുരം),ലീന.പി.വി (ദുബായ്)

KCN

more recommended stories