മണിക്കൂര്‍ ഇടവിട്ട് പോളിംഗ് ശതമാനം വിലയിരുത്തും

മണിക്കൂര്‍ ഇടവിട്ട് പോളിംഗ് ശതമാനം   വിലയിരുത്തും  
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ  വോട്ടിംഗ് ശതമാനം ഓരോ മണിക്കൂര്‍ ഇടവിട്ട്  സെക്ടറല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട നിയമസഭാ മണ്ഡലം അസിസ്റ്റന്റ്  റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.  സെക്ടറല്‍ ഓഫീസര്‍മാര്‍ ഓരോ പോളിംഗ് ബൂത്തുകളും സന്ദര്‍ശിച്ചാണ്  കണക്കെടുക്കുന്നത്. ഇതിനായി ജില്ലയില്‍ 54 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.  ഇത് കൂടാതെ ഓരോ ബൂത്തിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട്  പോളിംഗ് ശതമാന വിവരം സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് എസ്.എം.എസ് ചെയ്യുന്നതാണ്. സംസ്ഥാന കമ്മീഷന്‍ ഇവ ക്രോഡീകരിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട്  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രമേ മൊത്തം വോട്ടിംഗ് ശതമാനം ലഭിക്കുകയുളളൂ.
വോട്ടെടുപ്പ് നടപടികള്‍     എസ്.എം.എസിലൂടെ മോണിറ്റര്‍ ചെയ്യും  
വോട്ടെടുപ്പ് നടപടികള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍  രണ്ട് മണിക്കൂര്‍ ഇടവിട്ട് എസ്.എം.എസിലൂടെ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കും. മോക്ക് പോള്‍ സംബന്ധിച്ച വിവരം, വോട്ടെടുപ്പ് ആരംഭിച്ചത്, വോട്ടു ചെയ്തവരുടെ എണ്ണം, ആറുമണിക്ക് ക്യൂവിലുളളവരുടെ എണ്ണം, ആകെ പോളിംഗ് ശതമാനം, പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രം പോളിംഗ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകുന്നത്, റിസീവിങ്ങ് കേന്ദ്രത്തില്‍ ഏല്പിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 54242 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്.
സൗരോര്‍ജ്ജ പരിശീലനം
സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്കായി നടത്തുന്ന പ്രായോഗിക പരിശീലന പദ്ധതിയുടെ 14-ാമത് ബാച്ച് മെയ് 17,18 തീയതികളില്‍ തിരുവനന്തപുരത്ത്  നടത്തും. മേയ് 9നകം രജിസ്റ്റര്‍ ചെയ്യണം. ഫീസ് മറ്റ് വിവരങ്ങള്‍ www.greentech.cdit.org വെബ്‌സൈറ്റിലും, 9895788233 എന്ന നമ്പറിലും ലഭ്യമാണ്.
കാര്‍ഷിക സര്‍വകലാശാലയില്‍   അപ്രന്റീസ്ഷിപ്പ് പരിശീലനം  
കൃഷി ഐശ്ചിക വിഷയമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ അപ്രന്റീസ്ഷിപ്പോടുകൂടിയ ഫിനിഷിംഗ് സ്‌കൂള്‍ പരിശീലനം നടത്തുന്നു. കാര്‍ഷികമേഖലയില്‍ തൊഴില്‍ നേടാനും സ്വയം തൊഴില്‍ കണ്ടെത്താനും ഉതകുന്ന രീതിയില്‍ വിവിധ കാര്‍ഷിക സംരംഭങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിന്  വേണ്ടിയാണ്  പരിപാടി . കാര്‍ഷിക സര്‍വകലാശാലയിലേയും കൃഷി വകുപ്പിലേയും തിരഞ്ഞെടുത്ത ഗവേഷണ കേന്ദ്രങ്ങളിലും കൃഷി ഫാമുകളിലുമാണ്  അപ്രന്റീസ് പരിശീലനം. ആറു മുതല്‍ ഒന്‍പത് മാസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ പരിശീലന പരിപാടി. ഈ കാലയളവില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് പ്രതിനാസം 6000 രൂപ സ്റ്റൈപന്‍ഡ് നല്‍കും. അപ്രന്റീസ്ഷിപ്പ് പരിശീലനം.  പരമാവധി യുവതീയുവാക്കള്‍ക്ക് പ്രയോജനകരമാക്കുന്നതിന് ഈ വര്‍ഷം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലുളളവര്‍ക്ക് പടന്നക്കാട് കാര്‍ഷിക കോളേജില്‍ സംഘടിപ്പിക്കുന്ന ഫിനിഷിംഗ് സ്‌കൂളുകളില്‍ പങ്കെടുക്കാം. അപേക്ഷ വെളളപേപ്പറില്‍ തയ്യാറാക്കി ഫോണ്‍ നമ്പര്‍ സഹിതം പ്രൊജക്ട്  ലീഡര്‍- ഫിനിഷിംഗ് സ്‌കൂള്‍, വിജ്ഞാന വ്യാപന വിഭാഗം, കാര്‍ഷിക കോളേജ്, വെളളായണി 695 522 , തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ഏപ്രില്‍ 23നകം ലഭിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 9447427231, 9562819128, 9447495778.
അക്കേഷ്യ മരങ്ങള്‍ ലേലം ചെയ്യും
കാറഡുക്ക ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പിലുളള 82 അക്കേഷ്യാ മരങ്ങള്‍ ഏപ്രില്‍ 21 ന് രാവിലെ 11 മണിക്ക്  സ്‌കൂള്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. താത്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.

KCN

more recommended stories