സ്വീകരണവും അനുസ്മരണവും

anusകാഞ്ഞങ്ങാട്: മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുശേരി ഉസ്താദ് അനുസ്മരണവും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍  ആലിക്കുട്ടി ഉസ്താദിനുള്ള സ്വീകരണവും മുട്ടുന്തല ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി നഗറില്‍, ജമാഅത്ത് പ്രസിഡന്‍റ് സണ്‍ലൈറ്റ് റഹിമാന്‍ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുട്ടുന്തല ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ആലിക്കുട്ടി ഉസ്താദിനെ ജമാഅത്ത് പ്രസിഡന്‍റ് സണ്‍ലൈറ്റ് അബ്ദുള്‍റഹിമാന്‍ഹാജി ശാളണിയിച്ചും ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല ഉപഹാരം നല്‍കിയും ആദരിച്ചു.  അബൂബക്കര്‍ സിദ്ധിഖ് അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ.അലി ഫൈസി, ഖബീര്‍ ഫൈസി ചെറുകോട്, അഷ്റഫ് മിസ്ബാഹി, അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്, അന്‍സാര്‍ ബദ്രി, അബൂബക്കര്‍ നിസാമി, അബ്ദുല്ല മാട്ടുമ്മല്‍, ഹാജി അഹ്മദ് മമ്മു തുടങ്ങിയവര്‍ സംസാരിച്ചു. എം.എ.റഹ്മാന്‍ സ്വാഗതവും കെ.ടി.രിള്വാന്‍  നന്ദിയും പറഞ്ഞു.

KCN

more recommended stories