ലേലം ചെയ്യും

നിയമസഭാ തെരെഞ്ഞെടുപ്പ്
വരണാധികാരികളെ നിയമിച്ചു
നിയമസഭാ തെരെഞ്ഞെടുപ്പിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ വരണാധികാരിയായി  ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയനെയും (8547616043)  ഉപവരണാധികാരിയായി മഞ്ചേശ്വരം  ബി ഡി ഒ പി വി ജസീറിനെയും (9562242370) നിയമിച്ചു.  കാസര്‍കോട് മണ്ഡലം വരണാധികാരിയായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജിയെയും (9446566790)  ഉപവരണാധികാരിയായി സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എ ശ്രീവത്സനെയും (9895796238)  ഉദുമ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍ (8547616040)  ഉപവരണാധികാരിയായി കാസര്‍കോട് തഹസില്‍ദാര്‍ (ആര്‍ ആര്‍) അഹമ്മദ് കബീറിനെയും (9447454122)   കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായി സബ് കളക്ടര്‍ മൃണ്‍മയി ജോഷിയെയും (9447100298) ഉപവരണാധികാരിയായി കാഞ്ഞങ്ങാട് ബി ഡി ഒ  വി സുരേഷ് കുമാറിനെയും (9847457128) തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരിയായി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസിയെയും (8547616041) ഉപവരണാധികാരിയായി നീലേശ്വരം ബി ഡി ഒ കെ വി നാരായണനെയും (9446476844) നിയമിച്ചു.
ലേലം ചെയ്യും
കാസര്‍കോട് വനം ഡിവിഷനിലെ കാസര്‍കോട് റെയിഞ്ചിലെ മുളിയാര്‍ വില്ലേജിലെ പാണൂര്‍ പൊലുത്തോച്ചി എന്ന സ്ഥലത്ത് സുക്ഷിച്ചിട്ടുള്ള 1/4 മെട്രിക് ടണ്‍ കാറ്റാടി വിറക് കാറഡുക്ക റിസര്‍വ്വില്‍ നിന്ന് മുറിച്ചതുമായി 12 കാറ്റാടി മരങ്ങളില്‍ നിന്നും ശേഖരിച്ച 1/2 മെട്രിക് ടണ്‍ വിറക്, മുളിയാര്‍ റിസര്‍വ്വ് വനത്തിലുള്ള 232 സെന്റീ മീറ്റര്‍ ചുറ്റുവണ്ണവും 8 മീറ്റര്‍ ഉയരമുള്ളതുമായ താന്നി മരം മുറിച്ചു ശേഖരിച്ച തടിക്കഷണവും ഈ മാസം 15 ന് രാവിലെ 11 ന് അതാത് സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്യും.
ആട് വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 14, 15 തീയ്യതികളില്‍ രാവിലെ 10. മുതല്‍ വൈകുന്നേരം 4.45 വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 11 നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972 763473 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ലേലം ചെയ്യും
പുല്ലൂര്‍ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിലെ 10 നാടന്‍ പശുക്കളെ ഈ മാസം 18 ന് പകല്‍ 3 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പുല്ലൂര്‍ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ബന്ധപ്പെടുക. 04672 268808, 9745 311595.
നികുതി അടയ്ക്കണം
ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ അടയ്‌ക്കേണ്ടതായ  2015-16 വര്‍ഷത്തെ  വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീ എന്നിവ ഈ മാസം 31 ന് മുമ്പായി ഒടുക്കണം. കുടിശ്ശികയിനത്തില്‍ വസ്തു നികുതി  അടയ്ക്കുന്നവരെ  ഈ മാസം 31 വരെ പിഴപ്പലിശയില്‍ നിന്നും ഒഴിവാക്കിയതായി സെക്രട്ടറി അറിയിച്ചു.

KCN

more recommended stories