അവധിക്കാല കോഴ്‌സുകള്‍

പ്ലസ് ടു തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാമിഷനും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് 22 വയസ് പൂര്‍ത്തിയായിരിക്കണം. ഈ മാസം 15നകം അപേക്ഷ നല്‍കണം. ഫോണ്‍ 9497044627, 9961811224, 9645376951
അവധിക്കാല കോഴ്‌സുകള്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിയുടെ കാസര്‍കോട് ഉപകേന്ദ്രത്തില്‍ ഈ മാസം 11 ന് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 30 ദിവസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിംഗ് ഇന്‍ സി പ്ലസ് പ്ലസ്, പ്രോഗ്രാമിംഗ് ഇന്‍ ജാവ, പ്രോഗ്രാമിംഗ് ഇന്‍ വി.ബി  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. വിശദ വിവരങ്ങള്‍ക്ക് . എല്‍.ബി.എസ് സബ് സെന്റര്‍ കാസര്‍കോട് മുനിസിപ്പല്‍ ഷോപ്പിംഗ് കോപ്ലക്‌സ്, പഴയ ബസ് സ്റ്റാന്റ്, കാസര്‍കോടുമായി ബന്ധപ്പെടുക. ഫോണ്‍: 04994221011
വനിതാ പോലീസ് കായികക്ഷമതാ പരിശോധന
ജില്ലയില്‍ പോലീസ്  വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍   (APB) (KAP IV) NCA തസ്തികകളിലേക്ക് (കാറ്റഗറി നമ്പര്‍ 291/15  298/15)  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായുള സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാപരീക്ഷയും (1) എ ആര്‍ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട്, പാറക്കട്ട, കാസര്‍കോട്, (2) മധൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, ഉളിയത്തടുക്ക, മധൂര്‍ പി.ഒ., എന്നീ രണ്ട് ഗ്രൗണ്ടുകളില്‍  ഏപ്രില്‍ 21 ന് നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ മെസ്സേജ് എന്നിവ ഇതിനകം നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള അഡ്മിഷന്‍ ടിക്കറ്റ് പി. എസ്. സി. യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖയും അപേക്ഷയില്‍ അവകാശപ്പെട്ട യോഗ്യതകള്‍ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 6.00 ന്് ബന്ധപ്പെട്ട ഗ്രൗണ്ടില്‍ ഹാജരാകണം.
അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍
സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായി നടത്തുന്ന രണ്ട് മാസത്തെ അവധിക്കാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടിമീഡിയ ആനിമേഷന്‍, വെബ്ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, ടാലി, അക്കൗണ്ടിങ്, പ്രോഗ്രാമിങ്, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സിലേക്കാണ് പ്രവേശനം. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം 12 നകം സി-ഡിറ്റ് സിഇപി, ഇന്‍ഡ്യന്‍ കോഫീ ഹൗസിന് എതിര്‍വശം പുതിയ ബസ്സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9747001588
മള്‍ട്ടിമീഡിയ ആനിമേഷന്‍ കോഴ്‌സുകള്‍
സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടീച്ചേഴ്‌സ് ട്രൈനിങ്, മള്‍ട്ടീ മീഡിയ, വെബ്ഡിസൈനിങ്, ടാലി അക്കൗണ്ടിങ്, ഡി.ടി.പി, ഡാറ്റ എന്‍ട്രി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ഈ മാസം 12 നകം ഡി-ഡിറ്റ് സിഇപി ഇന്‍ഡ്യന്‍ കോഫീഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്റ് കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 9747001588.
യാത്രാ പാസുകള്‍ കോഴ്‌സ്‌കാലാവധി തീരുംവരെ നല്‍കണം
ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവുകള്‍ അനുവദിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രാ പാസ്സിന്റെ കാലാവധി അതത് കോഴ്‌സുകളുടെ കാലാവധി തീരുന്നതുവരെയാണ്. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കനുവദിച്ചിട്ടുള്ള യാത്രാ പാസ്സുകള്‍, കോഴ്‌സുകളുടെ കാലാവധി തീരുന്നതുവരെ നല്ഡകേണ്ടതാണെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആര്‍.ടി.ഒ സാദിക്ക് അലി പി.എച്ച് അറിയിച്ചു.

KCN

more recommended stories