എൻട്രൻസ് മോഡൽ പരീക്ഷ നടത്തി

ulgaകാഞ്ഞങ്ങാട്: കെ.എസ്.ടി.എ രജത ജൂബിലി സമ്മേളനത്തിന്‍റെ  ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്‍ററിയിൽ എഞ്ചിനിയറിങ്ങ് മോഡൽ പരീക്ഷ നടത്തി.നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വഹക സമിതിയംഗം കെ.രാഘവൻ, പ്രിൻസിപ്പാൾ എം.കെ. വസുമതി, പി.ദിലീപ് കുമാർ, കെ.ഹരിദാസ്.കെ.വി രാജേഷ്, എം.ഇ ചന്ദ്രാംഗദൻ, പി.ശ്രീകല, എ.വി.സുഗതൻ, എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി എ.പവിത്രൻ സ്വാഗതവും പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

KCN

more recommended stories