അപേക്ഷ ക്ഷണിച്ചു

അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റണം
പെരിയ-ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ്സിലേക്ക്  ഈ മാസം 24 ന് നടക്കുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ  അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റാത്ത  വിദ്യാര്‍ത്ഥികള്‍  22 നകം കാര്‍ഡ് കൈപ്പറ്റണം.

  ഹ്രസ്വകാല തൊഴില്‍ പരിശീലനം
പെരിയയിലെ കാസര്‍കോട്  സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴില്‍ രണ്ടു മാസ കാലാവധിയുളള ഓട്ടോ കാഡ്, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണം, ഇലക്ട്രിക്‌വയറിങ് ആന്റ് പ്ലംബിങ്, ഡാറ്റ എന്‍ട്രി എന്നീ പരിശീലനങ്ങള്‍ക്ക് ഒഴിവുളള  ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഈ മാസം  20 ന് അപേക്ഷ നല്‍കണം.
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന  ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഡി സി എ, ഡി ടി പി, ടാലി അക്കൗണ്ടിങ്, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി അടിസ്ഥാന  യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി , ബി പി എല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും.  അപേക്ഷകര്‍ സി-ഡിറ്റ് സി ഇ പി ഇന്ത്യന്‍ കോഫീ ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്  കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 9747001588. അപേക്ഷ ഈ മാസം 23 നകം സമര്‍പ്പിക്കണം.

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോാട്ടോ എടുക്കല്‍
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (ആര്‍ എസ് ബി വൈ-ചിസ്) ഫോാട്ടോ എടുക്കല്‍ ചെറുവത്തൂര്‍ ബളാല്‍ പഞ്ചായത്തുകളില്‍ നടക്കും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് (19) ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍, നിയര്‍ റെയില്‍വെ സ്റ്റേഷന്‍, നിലാമംഗലം ഓഡിറ്റേ#ാറിയം, കുട്ടമത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍, നാളെ (20) കൊവ്വല്‍ എ എല്‍ പി സ്‌കൂള്‍, കാടംകോട് സ്‌കൂള്‍, സി ഡി എസ് ഹാള്‍ ചെറുവത്തൂര്‍, കാടംകോട് യു പി സ്‌കൂള്‍, 21 ന് സി ഡി എസ് ഹാള്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും ബളാല്‍ പഞ്ചായത്തില്‍ 21, 22, 23, 24 എന്നീ തീയ്യതികളില്‍ കൊന്നക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മാലോം സാംസ്‌കാരിക നിലയം, ബളാല്‍ പഞ്ചായത് കമ്മ്യൂണിറ്റി ഹാള്‍  എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്.

KCN

more recommended stories