ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

ഫീഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സിലേക്ക് 2016-17 വര്‍ഷത്തേക്ക് വസവേതനാടിസ്ഥാനത്തില്‍ പി ഇ ടി കം  വാര്‍ഡന്‍, കുക്ക് എന്നീ തസ്തികകളിലേക്ക്   നിയമിക്കുന്നതിനുളള കൂടിക്കാഴ്ച മെയ് 25ന്  11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുളള ഉദ്യാഗാര്‍ത്ഥികള്‍ (സ്ത്രീകള്‍ മാത്രം)  ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547071339, 9946115248.

എട്ടാം ക്ലാസ് പ്രവേശനം
കാഞ്ഞങ്ങാട് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സിലേക്ക് 2016-17 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത മത്സ്യത്തൊഴിലാളികളുടെ  ഏഴാം ക്ലാസ് പാസ്സായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.  അപേക്ഷ ഫോറം മീനാപ്പീസ് കടപ്പുറത്തുളള സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ മെയ് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547071339, 9946115248.

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
ബദ്രഡുക്ക ഭെല്ലിന് സമീപത്തുളള മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ  ഈ വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷാഫോറം വിതരണം ആരംഭിച്ചു. മെയ് അഞ്ചിനകം  അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 232969, 9400006496.

KCN

more recommended stories