അപേക്ഷ ക്ഷണിച്ചു

ബദിയടുക്ക, അണങ്കൂര്‍, വിദ്യാനഗര്‍ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ കീഴില്‍ വിദ്യാനഗറിലെ ആണ്‍കുട്ടികളുടെയും അണങ്കൂറിലെ  പെണ്‍കുട്ടികളുടെയും ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ബദിയടുക്കയിലെ ആണ്‍കുട്ടികളുടെയും പട്ടികജാതി വികസന വകുപ്പ്    പ്രിമെട്രിക്ക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
.   2016-17 അധ്യയന വര്‍ഷം  അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍  പട്ടികവര്‍ഗത്തില്‍ പെട്ടവരെയും പരിഗണിക്കും. ഏതാനും സീറ്റ് മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാറ്റി വെച്ചിട്ടുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ മാസം 20 നകം വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപമുള്ള പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍  8547630172.
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള  രാജപുരം ആണ്‍കുട്ടികളുടെ  ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുളള ഒഴിവുകളിലേക്ക്  പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഇതര സമുദായത്തില്‍പ്പെട്ട  വിദ്യാര്‍ത്ഥികളുടെ  രക്ഷിതാക്കളില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു.  അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുളള  വിദ്യാര്‍ത്ഥികളെയാണ്  പ്രവേശനത്തിന് തെരഞ്ഞെടുക്കുന്നത്.  പ്രവേശനം ലഭിക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ധിഷ്ട മാതൃകയിലുളള അപേക്ഷ, ജാതി, ജനന തീയതി, പഠിക്കുന്ന ക്ലാസ് , കഴിഞ്ഞ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്  എന്നീ വിവരങ്ങളോടുകൂടിയ അപേക്ഷ ഈ മാസം 26 ന്  പരപ്പ ബ്ലോക്ക്  പട്ടികജാതി വികസന  ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെടാത്ത രക്ഷിതാവിന്റെ  വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്  കൂടി ഹാജരാക്കണം.  മാതൃകാ ഫോറവും  കൂടുതല്‍ വിവരങ്ങളും പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ദേലംപാടി ആണ്‍കുട്ടികളുടെ  ഗവ. പ്രീമെട്രിക് ഹോസ്റ്റലിലും കാറഡുക്ക ആണ്‍കുട്ടികളുടെ   പ്രീമെട്രിക് ഹോസ്റ്റലിലും നിലവിലുളള ഒഴിവുകളിലേക്ക്  പട്ടികജാതി-പട്ടികവര്‍ഗ്ഗ ഇതര സമുദായത്തില്‍പ്പെട്ട  വിദ്യാര്‍ത്ഥികളുടെ  രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ്  മുതല്‍ 10 -ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെയാണ്  പ്രവേശനത്തിന് തെരഞ്ഞെടുക്കുന്നത്.  പ്രവേശനം ലഭിക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ജാതി, ജനന തീയതി, പഠിക്കുന്ന ക്ലാസ്, കഴിഞ്ഞ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്  എന്നീ വിവരങ്ങളോട് കൂടിയ  അപേക്ഷ ഈ മാസം 26 നകം  കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക്  സമര്‍പ്പിക്കണം.  പട്ടിക ജാതി- പട്ടിക വര്‍ഗ്ഗത്തില്‍ പെടാത്ത രക്ഷിതാവിന്റെ വാര്‍ഷിക  വരുമാന സര്‍ട്ടിഫിക്കറ്റ് കൂടി  ഹാജരാക്കണം. മാതൃകാ ഫോറവും  കൂടുതല്‍ വിവരങ്ങളും കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
ദര്‍ഘാസ് ക്ഷണിച്ചു
നടപ്പ്  സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ സ്റ്റേഷനറി ആഫീസുമായി ബന്ധപ്പെട്ട  ഗതാഗത കയറ്റിറക്കു കരാറിന്  ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് ഈ മാസം 30 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം  ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 224307.
  ക്വട്ടേഷന്‍ ക്ഷണിച്ചു
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ
ഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള വിതരണം  നടത്തുവാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഈ മാസം 11 ന് മൂന്ന് മണിക്കകം ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം
ആരോഗ്യ ഇന്‍ഷൂറന്‍സ്  പദ്ധതി  ഫോട്ടോ എടുക്കല്‍
സമഗ്ര  ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ  ഭാഗമായി കുടുംബങ്ങളുടെ ഫോട്ടോ  എടുക്കല്‍  പടന്ന, ബദിയടുക്ക പഞ്ചായത്തുകളില്‍ വിവിധ  തീയതികളില്‍ നടക്കും. പടന്ന പഞ്ചായത്തില്‍ ഇന്ന് (8) റഹ്മാനിയ മദ്രസ്സ പടന്ന, ഉദിനൂര്‍ സാംസ്‌കാരിക നിലയം, ഒമ്പതിന് എ എല്‍ പി സ്‌കൂള്‍ തെക്കെക്കാട്, പടന്ന പി എച്ച് സി, 10 ന് എ യു പി  സ്‌കൂള്‍ എടച്ചാക്കൈ, കാവുന്തല മദ്രസ്സ, മാച്ചിക്കാട് അംഗന്‍വാടി എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കുന്നത്. ബദിയടുക്ക പഞ്ചായത്തില്‍  8, 9, 10 തീയതികളില്‍  ബദിയടുക്ക പഞ്ചായത്ത് ഹാള്‍, മാന്യ  ജെ ബി എസ് സ്‌കൂള്‍, നീര്‍ച്ചാല്‍ സ്‌കൂള്‍, പളളത്തടുക്ക സ്‌കൂള്‍ എന്നവിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്.
ഇന്ന് (മെയ് 8)് നീലേശ്വരം കൃഷിഭവന്‍ ഹാളിലും ഇന്ന് മുതല്‍ 10 വരെ കാഞ്ഞങ്ങാട് എ സി കണ്ണന്‍ നായര്‍ വായനശാലയിലും  നാളെ (മെയ് 9)  ചെമ്മനാട് ചാത്തങ്കൈ സ്‌കൂളിലും ഫോട്ടോ എടുക്കുന്നതാണ്.

  മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ്  ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യ സമൃദ്ധി -2 പദ്ധതി വഴി നടപ്പലാക്കുന്ന പടുതാകുളത്തിലെ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മത്സ്യകൃഷിയില്‍  താല്‍പര്യമുളളവരും മത്സ്യകൃഷി നടത്തുന്നതിനായി പ്രകൃതിദത്ത കുളം  ഇല്ലാത്തവരുമായിരിക്കണം. വീടിനടുത്തായി പടുതാകുളം നിര്‍മ്മിക്കുവാന്‍  അനുയോജ്യമായ ശുദ്ധജലവും ലഭ്യമായിരിക്കണം.  പൂരിപ്പിച്ച അപേക്ഷകള്‍ നികുതി  രശീതിന്റെ പകര്‍പ്പ് സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മീനാപ്പീസ്, കാഞ്ഞങ്ങാട് പി ഒ എന്ന വിലാസത്തില്‍ ഈ മാസം 14 നകം അയയ്ക്കണം.  ഫോണ്‍ 04672 202537.

KCN

more recommended stories