ഭക്തിസാന്ദ്രമായി മിന: അറഫ മഹാസംഗമം നാളെ

alstrong-copyമക്ക: എല്ലാ അലങ്കാരങ്ങളും ഉപേക്ഷിച്ച് രണ്ടു കഷണം വെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരവും പ്രാര്‍ഥന പൊഴിയുന്ന ചുണ്ടുകളുമായി തീര്‍ഥാടക ലക്ഷങ്ങള്‍ ശനിയാഴ്ച മിനായിലേക്ക് ഒഴുകിയത്തെും. ദൈവ വിളിക്കുത്തരം നല്‍കാന്‍ ഞങ്ങളത്തെിയെന്ന മന്ത്രമുരുവിട്ട് അവര്‍ രാത്രിയോടെ മിനായിലെ കൂടാരങ്ങളില്‍ ചേക്കേറും. ഞായറാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ മഹാസംഗമം. ഹജ്ജ് അനുഷ്ഠാനങ്ങള്‍ തുടങ്ങുന്നത് അറഫയിലെ നില്‍പു മുതലാണ്. ഹജ്ജിന്റെ തൊട്ടുമുമ്പായി ഹറമില്‍ നടന്ന ജുമുഅ നമസ്‌കാരത്തില്‍ 15 ലക്ഷത്തിലധികം തീര്‍ഥാടകരാണ് പങ്കെടുത്തത്. ഡോ. ഫൈസല്‍ ഖസാവിയാണ് ഹറമില്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്.

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മസ്ജിദുല്‍ ഹറാമിനെ ചുറ്റി നില്‍ക്കുന്ന താമസസ്ഥലങ്ങളില്‍ നിന്ന് ചെറുസംഘങ്ങളായി വെള്ളിയാഴ്ച രാത്രിയോടെ തന്നെ മിനായിലേക്ക് തീര്‍ഥാടകര്‍ തിരിച്ചുതുടങ്ങി. ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ തീര്‍ഥാടകരും തമ്പിലത്തെും. തീര്‍ഥാടക ലക്ഷങ്ങളുടെ അടക്കംപറച്ചിലുകള്‍ക്കും തേങ്ങലുകള്‍ക്കും ശനിയാഴ്ച രാത്രി തമ്പുകള്‍ സാക്ഷിയാകും. സൗദിയില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.
തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ തമ്പുകളിലത്തെിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. മലയാളികളടങ്ങുന്ന ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച രാത്രി തന്നെ മിനായിലേക്ക് തിരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ അറഫാ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലത്തെി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും. അറഫയിലെ നില്‍പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്‌ളെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത് മിനായില്‍ താമസിച്ചാണ്. ദുല്‍ഹജ്ജ് 12 വൈകീട്ടോടെയാണ് മിനായില്‍നിന്നുള്ള മടക്കം ആരംഭിക്കുക. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദുല്‍ഹജ്ജ് 13ന് കൂടി കുറച്ച് തീര്‍ഥാടകരെ മിനായില്‍ തന്നെ നിര്‍ത്താന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1500 തീര്‍ഥാടകരുള്ള കൂടാരങ്ങളില്‍ ചുരുങ്ങിയത് മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വേണമെന്ന് തമ്പുകളുടെ ചുമതല വഹിക്കുന്ന മുത്വവ്വിഫ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്‌ളെറിയാന്‍ പോകുന്നതിനായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 204, 206 എന്നീ റോഡുകളുടെ വികസനമാണ് ഇത്തവണ പൂര്‍ത്തിയാക്കിയ മിനായിലെ പ്രധാന നിര്‍മാണ പ്രവൃത്തികളിലൊന്ന്. ഇതോടെ വേഗത്തില്‍ ജംറകളിലത്തൊന്‍ സാധിക്കും. മിനായില്‍ നിന്ന് മെട്രോ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതകളില്‍ തണല്‍ വിരിച്ചതിനാല്‍ ചൂടില്‍നിന്ന് വലിയ ആശ്വാസമാവും.

 

KCN

more recommended stories