55
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതി സ്വന്തമാക്കി. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായത്. 2013ലും 2016ലുമാണ് ബേറ്റ്‌സ് മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത്.