ദുബായ്: അടുത്ത സീസണ്‍ മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകള്‍ക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യന്‍ഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂണ്‍ പതിനൊന്നിന് ലോര്‍ഡ്‌സില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മുതല്‍ മാറ്റം വരുത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ശ്രമം.
ജൂണ്‍ ഇരുപതിന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെയാണ് പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഇതിന് മുമ്പ് എന്തൊക്കെ പരിഷ്‌കാരങ്ങള്‍ വേണമെന്ന് നിശ്ചയിക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റിച്ചാര്‍ഡ് തോംപ്‌സനാണ് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുള്ള ചുമതല. ഐസിസിയുടെ സ്ട്രാറ്റജിക് ഗ്രോത്ത് കമ്മിറ്റി തലവനാണ് റിച്ചാര്‍ഡ് തോംസണ്‍. നിര്‍ദേശങ്ങള്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള സമിതി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വന്‍ മാറ്റത്തിനൊരുങ്ങി ഐസിസി
16