വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍ ജില്ലാ തല സിറ്റിംഗ് 24ന്

cautionകാസര്‍കോട്:    കേരളത്തിലെ വിശ്വകര്‍മ്മ സമുദായത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിശ്വ കര്‍മ്മ കമ്മീഷന്‍ ഏപ്രില്‍ 24ന് കാസര്‍കോട് പുലിക്കുന്ന് ഗവണ്‍മെന്റ്  ഗസ്റ്റ് ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ തെളിവെടുപ്പ്  നടത്തും. ജില്ലയിലെ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട വിശിഷ്ട വ്യക്തികള്‍ക്കും, വിവിധ സമുദായ സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, പൂജാകേന്ദ്രങ്ങള്‍, വാസ്തു പഠനകേന്ദ്രങ്ങള്‍, വിശ്വകര്‍മ്മ സമുദായ അംഗങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും, ഓരോ സംഘടന സ്ഥാപനങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതം വ്യക്തികള്‍ക്കും സിറ്റിങ്ങില്‍ പങ്കെടുക്കാം. വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവരുടെ സാമുദായിക സാമ്പത്തിക, തൊഴില്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക പിന്നോക്കാവസ്ഥ സംബന്ധിച്ചാണ കമ്മീഷന്റെ പഠനവിഷയം . സിറ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന അഭിപ്രായങ്ങള്‍ക്കൊപ്പം പഠന വിഷയത്തെ സംബന്ധിച്ചുളള വിശദവിവരങ്ങളും, പരിഹാരത്തിനായുളള നിര്‍ദ്ദേശങ്ങളും എഴുതി തയ്യാറാക്കി കൊണ്ടുവരണം.  വിശദവിവരങ്ങള്‍ക്ക്:  കമ്മീഷന്‍, ഡോ. പി.എന്‍. ശങ്കരന്‍-ഫോണ്‍ 8086529764 , സെക്രട്ടറി കെ.ആര്‍ രവീന്ദ്രന്‍- ഫോണ്‍ 9526041025, ഓഫീസ് നമ്പര്‍ 0471-2321282 , ഇമെയില്‍ viswakarmacommission@gmail.com

KCN

more recommended stories