കാസര്‍കോട്

മതസ്പര്‍ധ വളര്‍ത്തുന്ന പ്രകടനം:യൂത്ത് ലീഗിന്റെ പരാതിയില്‍ 153 (എ) പ്രകാരം കേസെടുത്തു

കാസര്‍കോട് : മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ടൗണില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തു. പ്രകടനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജില്ലാ പൊലീസ്…

വേനല്‍മഴയും ചുഴലിക്കാറ്റും; ജില്ലയില്‍ കനത്ത നാശം

കാസര്‍കോട് :ഇന്നലെ രാത്രിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷി നാശം. മരങ്ങള്‍ കടപഴകി വീണു, വൈദ്യുതി ലൈനുകളും വീടുകളും തകര്‍ന്നു. വൈദ്യുതി വിതരണം താറുമാറായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാഞ്ഞിരത്തുങ്കാല്‍, മുന്നാട്, അരിച്ചെപ്പ്, പെര്‍ളടുക്കം ഭാഗങ്ങളില്‍…

ബഹ്‌റൈന്‍ കെഎംസിസിയുടെ തണല്‍; സൈനുദ്ധീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

കാസര്‍കോട് : സ്വന്തമായി ഒരു വിടെന്ന സ്വപ്നം ബാക്കിയാക്കി കഴിഞ വര്‍ഷം നമ്മളില്‍ നിന്ന് അകാലത്തില്‍ വിട്ട് പിരിഞ്ഞ സൈനുദ്ധീന്റെ കുടുംബത്തിന്ന് ബഹറൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സൈനുദ്ധീന്‍ റിലീഫ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താകോല്‍ ദാനം പള്ളിക്കര പഞ്ചായത്ത് ബേക്കല്‍…

പ്രാധാന വാർത്തകൾ

പള്ളം റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പള്ളം റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ചടങ്ങില്‍ പങ്കെടുത്തു.

സാംസ്‌കാരിക പഠനയാത്രയ്ക്ക് കാസര്‍കോട് തുടക്കം

കാസര്‍കോട്:ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി പ്രതിഭകളുടെ സാംസ്‌കാരിക പഠനയാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍…

നായന്മാര്‍മൂലയില്‍ കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു

കാസര്‍കോട്: ദേശീയപാതയോരത്തെ കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു. കണ്ട് നിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായിവീണു. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം.കരിമ്പ് വില്‍പന നടത്തുകയായിരുന്ന സ്ഥലത്തു…

Obituary

അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് അന്തരിച്ചു

കാസര്‍കോട് : കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. രണ്ട്…

കെ. നാരായണന്‍ അന്തരിച്ചു

ബേഡകം: തോരോത്തെ റിട്ടയേര്‍ഡ് കോടതി ജീവനക്കാരന്‍ കെ. നാരായണന്‍ തോരോത്ത്(60) അന്തരിച്ചു. കുന്നുമ്മലിലെ പരേതനായ കൃഷ്ണന്‍ - ഉച്ചിര ദമ്പതികളുടെ മകനാണ്. ഭാര്യ: സത്യഭാമ ചെറുവത്തൂര്‍. മക്കള്‍: അശ്വനി, അശ്വത്ത്. മരുമകന്‍:…

Entertainment News

65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; ശ്രീദേവി മികച്ച നടി, റിഥി സെന്‍ നടന്‍

ന്യൂഡല്‍ഹി : 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ…

ദേശീയ ചലചിത്ര പുരസ്‌കാരം; മികച്ച ഗായകന്‍ യേശുദാസ്

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ഗായകന്‍ യേശുദാസ്. മികച്ച തിരക്കഥകൃത്ത് സജീവ് പാഴൂര്‍( തൊണ്ടിമുതലും ദൃക്‌സാക്ഷിയും). മികച്ച…

ദേശീയ ചലചിത്ര പുരസ്‌കാരം; ഫഹദ് ഫാസില്‍ മികച്ച സഹനടന്‍

ദേശീയ ചലചിത്ര പുരസ്‌കാരം ഫഹദ് ഫാസില്‍ മികച്ച സഹനടന്‍

Gulf News

മൊഗ്രാല്‍ പുത്തൂര്‍ കെ എം സി സി പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ദുബൈ: അവകാശ സംരക്ഷണത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മാര്‍ച്ച് 08 മുതല്‍ ഏപ്രില്‍ 28 വരെ നടക്കുന്ന മുസ്ലിം…

സൗദിയില്‍ മലയാളി യുവാവിന് കുത്തേറ്റു

ജിദ്ദ: സൗദിയില്‍ മലയാളിക്ക് കുത്തേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നു. റിയാദിലെ ബത്തയിലാണ് കണ്ണൂര്‍ വടക്കുമ്പാട് സ്വദേശി റിജേഷിന് കുത്തേറ്റത്. സ്‌കൂട്ടറില്‍ എത്തിയ…

പ്രതിഷേധ സംഗമം നടത്തി

ജിദ്ദ: ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ അതിദാരുണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കത്വവയിലെ ആസിഫ ബാനുവിനു നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കെ…

സംസ്ഥാനം

ശമ്പള വര്‍ധന വിജ്ഞാപനമായില്ല; ഈ മാസം 24ന് നഴ്സുമാരുടെ ലോങ്മാര്‍ച്ച്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ യുഎന്‍എയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ചിന് ആഹ്വാനം ചെയ്ത് നഴ്സുമാര്‍. ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഈ മാസം 24-ന് കാല്‍നടയായി യാത്ര ആരംഭിക്കും. മിനിമം…

ചിറ്റാരിക്കാല്‍ പി.എച്ച്.സിക്ക് നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍

ഡല്‍ഹി: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആതുരാലയമായ ചിറ്റാരിക്കാല്‍ പി.എച്ച്.സിക്കും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നര്‍ക്കിലക്കാട് പി.എച്ച്.സിക്കും നാഷണല്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതോടൊപ്പം…

കേരള കോണ്‍ഗ്രസ്: മാണി ചെയര്‍മാനായി തുടരും

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി കെ.എം മാണി തുടരും. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മാറ്റമില്ല. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആയി വെട്ടിക്കുറച്ചു. ഉന്നതാധികാര സമിതി അംഗങ്ങളുടെ…

ദേശീയം /National

സിപിഎം കരട് രാഷ്ട്രീയപ്രമേയത്തില്‍ ഒത്തുതീര്‍പ്പായി; വോട്ടെടുപ്പ് ഒഴിവാകുന്നു

ഹൈദരാബാദ്: കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ഒഴിവായേക്കുമെന്ന് സൂചന. കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യം…

ലോകം / World

ഉഗ്രസ്‌ഫോടനവുമായി സിറിയയില്‍ യുഎസ് വ്യോമാക്രമണം; റഷ്യന്‍ തിരിച്ചടി ഭയന്ന് ലോകം

വാഷിങ്ടന്‍:  സിറിയയ്‌ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാന്‍സും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചു. ഇതു…

കായികം / Sports

സൂപ്പര്‍ കപ്പ് കിരീടം ബെംഗളൂരുവിന്

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രൊഫഷണല്‍ മുഖമായ ബെംഗളൂരു എഫ്.സി്ക്ക്. ഭുവനേശ്വറില്‍ നടന്ന ഫൈനലില്‍ ഈസ്റ്റ്…

വാണിജ്യം / Business

ആദായനികുതി: തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കുടുങ്ങും

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വകുപ്പ്. ശമ്പളക്കാര്‍ക്കെതിരെയാണ് കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. ജീവനക്കാര്‍ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക്…

സാംസ്കാരികം

കേരള തീരത്ത് 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത

കേരള തീരത്തു 2.5 -3 മീറ്റര്‍ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റന്‍ തിരമാലകള്‍ (കൊല്ലം, ആലപ്പുഴ , കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്)എന്ന് ഈ…